തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2020. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന മെഗാ തൊഴിൽ മേളയാണ് കരിയർ എക്സ്പോ 2020.

നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ഇക്കുറി രണ്ട് വിത്യസ്ത വേദികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള, 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള 6000 ത്തിലധികം ഉദ്യോഗാർത്ഥികൾ ഈ തൊഴിൽ മേളയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരി 29 ,  മാർച്ച് 1 തീയതികളിലായി നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 80 – ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.

🔹 ഫെബ്രുവരി 29 – ശനി
ഗവണ്മെന്റ് ആർട്ട്സ് & സയൻസ് കോളേജ്, കൊഴിഞ്ഞാംപാറ, പാലക്കാട്.

🔹 മാർച്ച് 1 – ഞായർ
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൻ ഹിൽ, തിരുവനന്തപുരം.

രജിസ്ട്രേഷൻ ചെയ്യാൻ സന്ദർശിക്കു: http://www.ksycjobs.kerala.gov.in/

ഫോൺ: +91 9207296278

Leave a Reply