പ്രൊഫഷണൽ കോഴ്സ് പ്രവേശന പരീക്ഷകൾ ഇക്കുറി വൈകുമെന്ന കാര്യത്തിൽ തർക്കമില്ല. ഏപ്രിൽ 20, 21 തീയതികളിലാണ് എൻജിനീയറിങ്, മെഡിക്കൽ ഒഴികെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തീയതികളിൽ അത് നടത്താനാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കരുതുന്നില്ല. മേയ് മൂന്നിന് നടത്താനിരുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയായ നീറ്റും മാറ്റി വച്ചതോടെ എൻട്രൻസ് പരീക്ഷകളെല്ലാം അനിശ്ചിതത്വത്തിലാണ്.

Leave a Reply