Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

കേന്ദ്ര സർവീസുകളേപ്പറ്റി പറയുമ്പോൾ സിവിൽ സർവീസ് മാത്രമേ പലപ്പോഴും നമ്മുടെ ചിന്താധാരയിൽ വരാറുള്ളു. എന്നാൽ പ്രധാനപ്പെട്ട മറ്റു ചില സർവീസുകളും കൂടിയുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണു (UPSC) ഈ സർവീസുകളിലേക്കും നിയമനങ്ങൾ നടത്തുന്നത്.

1. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

ഇന്ത്യയുടെ അമൂല്യ സമ്പത്തായ വനത്തെ സംരക്ഷിക്കുവാൻ പ്രാപ്തരായ ഉദ്യോഗസ്ഥ വൃന്ദത്തെ കണ്ടെത്തുന്നത് ഈ സർവീസിലേക്കു നടത്തുന്ന പരീക്ഷയിലൂടെയാണു.

യോഗ്യത

താഴെപ്പറയുന്ന ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണു യോഗ്യത.

Animal Husbandry & Veterinary Science, Botany, Chemistry, Geology, Mathematics, physics, Statistics and Zoology or a Bachelor’s degree in Agriculture, Forestry or in Engineering.

2 പാർട്ടായിട്ടാണു പരീക്ഷ നടത്തുക. പ്രിലിമിനറിയും മെയിനും. പ്രിലിമിനറി പരീക്ഷയ്ക്ക് 2 പേപ്പറുകളാണുള്ളത്. ജനറൽ സ്റ്റഡീസും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും. 200 മാർക്ക് വീതം. വിജയികൾക്ക് മെയിൻ പരീക്ഷയ്ക്ക് ഇരിക്കാം. മെയിൻ പരീക്ഷയ്ക്ക് 6 പേപ്പറുകളുണ്ട്.

1. Paper I General English 300 marks
2. Paper II General Knowledge 300 marks
3. Paper III Optional Subject 1 (Paper 1) 200 marks
4. Paper IV Optional Subject 1 (Paper 2) 200 marks
5. Paper V Optional Subject 2 (Paper 1) 200 marks
6. Paper VI Optional Subject 2 (Paper 2) 200 marks

Agriculture
Agricultural Engineering
Animal Husbandry and Veterinary Science
Botany
Chemistry
Chemical Engineering
Civil Engineering
Forestry
Geology
Mathematics
Mechanical Engineering
Physics
Statistics
Zoology

എന്നിവയാണു ഓപ്ഷണൽ സബ്ജക്ടുകൾ. എന്നാൽ താഴെപ്പറയുന്ന സബ്ജക്ടുകൾ കോമ്പിനേഷനായി എടുക്കുവാൻ പാടില്ല.

I. Agriculture and Agricultural Engineering
II. Agriculture and Animal Husbandry and Veterinary Science
III. Chemistry and Chemical Engineering
IV. Mathematics and Statistics
V. Of the Engineering subjects viz. Agricultural Engineering, Chemical Engineering, Civil Engineering, and Mechanical Engineering- not more than one subject

തുടർന്ന് 300 മാർക്കിൻറ്റെ ഒരു അഭിമുഖം, കായികക്ഷമതാ പരീക്ഷ ഇവയുണ്ടാവും.

അസിസ്റ്റൻറ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുതൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന ഒരു കരിയറാണിത്. വിശദ വിവരങ്ങൾക്ക് www.civilserviceindia.com/, http://ifs.nic.in/എന്നിവയിലേതെങ്കിലും സന്ദർശിക്കുക.

2. ഇൻഡ്യൻ ഇക്കണോമിക്സ് സർവീസ്

ഗ്രൂപ്പ് A സെൻട്രൽ സർവീസായ ഇത് 1961 ലാണു നിലവിൽ വന്നത്. സാമ്പത്തിക അവലോകനം, വികസന പദ്ധതികളുടെ രൂപകൽപ്പന തുടങ്ങിയവയ്ക്കാവശ്യമായ കഴിവുറ്റ ഒരു പറ്റം ഉദ്യോഗസ്ഥ വൃന്ദത്തെ വാർത്തെടുക്കുകയാണു ഉദ്ദേശം. 30 വയസിൽ താഴെയുള്ള ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിൻസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്കാണു അപേക്ഷിക്കാനാവുക.

General English 100 marks
General Studies 100 marks
Gener Economics I 200 marks
Gener Economics II 200 marks
Gener Economics III 200 marks
Gener Economics IV 200 marks

എന്നിങ്ങനെയാണു എഴുത്ത് പരീക്ഷയുടെവിവരം. എല്ലാ പരീക്ഷയും 3 മണിക്കൂറാണു. തുടർന്ന് അഭിമുഖവുമുണ്ടാവും. Finance, social sector, rural development, education, health, agriculture, industry, trade, transport, and information technology തുടങ്ങി ഗവണ്മെൻറ്റിന്റെt ഏതാണ്ടെല്ലാ ഡിപ്പാർട്ട്മെൻറ്റുകളിലും നിർണ്ണായക സ്ഥാനമാണിവർക്കുള്ളത്. കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകളുടേയും വിവിധ വകുപ്പുകളുടേയും ബഡ്ജറ്റ് രൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നവരാണു IES ഓഫീസേഴ്സ്. അസിസ്റ്റൻറ്റ് ഡയറക്ടർ മുതൽ ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ ചീഫ് ഇക്കണോമിക്സ് അഡ്വൈസർ വരെ എത്താവുന്ന തസ്തികയാണിത്. വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.html സന്ദർശിക്കുക.

3. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. .
1. General English 100 Marks
2. General Studies 100 Marks
3. Statistics I 200 Marks
4. Statistics II 200 Marks
5. Statistics III 200 Marks
6. Statistics IV 200 Marks
എന്നിങ്ങനെയാണു ടെസ്റ്റിൻറ്റെ ഘടന. 200 മാർക്കിൻറ്റെ ഇൻറ്റർവ്യൂവും പേഴ്സണാലിറ്റി
ടെസ്റ്റുമുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/ കാണുക.

4. ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്

എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് എത്താവുന്ന ഏറ്റവും തിളക്കമാർന്ന ഒരു അഖിലേന്ത്യാ സർവീസാണു ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണു പരീക്ഷ നടത്തുന്നത്. ഗ്രൂപ്പ് എ, ബി ടെക്നിക്കൽ തസ്തികകളിലേക്കാണു നിയമനം. പൊതു മേഖല സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുവാനുള്ള അവസരമാണിത് നൽകുന്നതു. പ്രായവും അവസരങ്ങളും സിവിൽ സർവീസിനു തത്തുല്യമാണു.

യോഗ്യത: എഞ്ചിനിയറിങ്ങ് ബിരുദമാണു യോഗ്യത. എ എം ഐ ഇ യുടെ സെക്ഷൻ എ, ബി എന്നിവ പാസായവരും അപേക്ഷിക്കാൻ യോഗ്യരാണു. അല്ലെങ്കിൽ വയർലെസ്സ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/റേഡിയോ ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ റേഡിയോ എഞ്ചിനിയറിങ്ങ് ജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണു.
പ്രായം: 21 വയസിനും 30 വയസിനുംഇടയിൽ. ജനുവരി ഒന്നു വച്ചാണു പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

നാലു വിഭാഗത്തിലാണു ഒഴിവുകൾ
Category I: Civil Engineering (Group A Posts/Services)
1. Indian Railway Stores Service
2. Central Engineering Service
3. Indian Railway Service of Engineers
4. Military Engineer Service (Roads Cadre and Building)
5. Assistant Executive Engineer(in Boarder Roads Engineering Service)
6. Central Water Engineering
7. Survey of India Service
Category II: Mechanical Engineering (Group A & B Posts/Services)
1. Indian Railway Stores Service
2. Central Water Engineering Service
3. Assistant Executive Engineer (in Ministry of Defence)
4. Indian Railway Service of Mechanical Engineers
5. Indian Ordnance Factories Service
6. Assistant Naval Store officer Grade I in Indian Navy
7. Indian Naval Armament Service
8. Mechanical Engineer (in Geological Survey of India)
9. Assistant Executive Engineer (in Boarder Roads Engineering Service)
10. Central Electrical & Mechanical Engineering Service
Category III: Electrical Engineering (Group A & B Posts/Services)
1. Indian Railway Stores Service
2. Indian Naval Armament Service
3. Assistant Naval Store (in Indian Navy)
4. Military Engineer Service
5. Assistant Executive Engineer (in Ministry of Defence)
6. Central Electrical & Mechanical Engineering Service
7. Indian Railway Service of Electrical Engineers
Category IV: Electronic and Telecommunication Engineering (Group A & B Posts/Services)
1. Indian Naval Armament Service
2. Indian Railway Service of Signal Engineers
3. Indian Ordnance Factories Service
4. Assistant Naval Stores officer (in Indian Navy)
5. Assistant Executive Engineer (in Ministry of Defence)
6. Indian Railway Stores Service
7. Survey of India Service
8. Engineer in Wireless Planning and Coordination Wing/Monitoring Organisation

ഒബ്ജക്ടീവ് രീതിയിലും വിവരാണാത്മക രീതിയിലുമാണു പരീക്ഷ. ഒബ്ജക്ടീവ് ചോദ്യങ്ങളെല്ലാം 2 മണിക്കൂർ വീതമാണു. ജനറൽ ഇംഗ്ലീഷും ജനറൽ സ്റ്റഡീസുമാണു ആദ്യപേപ്പർ. 200 മാർക്ക്.പിന്നീട് ഓരോ വിഭാഗത്തിലുമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകൾ. 200 മാർക്ക് വീതം.ഒബ്ജക്ടീവ് പരീക്ഷക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. തുടർന്ന് ഓരോ വിഭാഗത്തിലും 3 മണിക്കൂർ വീതമുള്ള 2 വിവരണാത്മക പരീക്ഷകൾ. 200 മാർക്ക് വീതം.ആകെ 1000 മാർക്ക്. പിന്നീട് 200 മാർക്കിൻറ്റെ അഭിമുഖ പരീക്ഷ. അഭിമുഖത്തിൽ ഉദ്യോഗാർത്ഥിയുടെ സമഗ്രമായ വ്യക്തിത്വം, നേതൃ പാടവം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയവ വിലയിരുത്തപ്പെടും. നന്നായി തയ്യാറെടുപ്പ് വേണമെന്നർത്ഥം.

ശരാശരി 500 എഞ്ചിനിയർമാരാണു ഓരോ വർഷവും നിയമിതരാവുന്നത്. ഇതിൽ തന്നെ 100 ഓളം ഒഴിവുകൾ ടെലകോം വിഭാഗത്തിലാണു. അസിസ്റ്റൻറ്റ് എക്സിക്യുട്ടീവ് എഞ്ചിനിയറിൽ തുടങ്ങി ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ വരെ എത്താവുന്ന കരിയറാണിതിനുള്ളതു. അപേക്ഷകൾ ഓൺലൈനായിട്ടാണു അയക്കേണ്ടത്. വിലാസം www.upsconline.nic.in. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in.

5. ജിയോളജിസ്റ്റ് എക്സാമിനേഷൻ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും ഗ്രൗണ്ട് വാട്ടർ ബോർഡിലേയും നിയമനത്തിനായിട്ടാണു ഈ എക്സാം നടത്തുന്നത്. 21 നും 32 ഇടയിൽ പ്രായമുള്ളവരാവണം.

ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജി/മിനറല് എക്സ്പ്ലൊറേഷൻ/ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കോ അല്ലെങ്കിൽ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് നൽകുന്ന ഡിപ്ലോമ ഓഫ് അസോസിയേറ്റ്ഷിപ് ഇൻ അപ്ലൈഡ് ജിയോളജി യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. എഴുത്ത് പരീക്ഷയും ഇൻറ്റർവ്യൂവും ഉണ്ടാവും.

1. General English 100 മാർക്ക്
2. Geology Paper I 200 മാർക്ക്
3. Geology Paper II 200 മാർക്ക്
4. Geology Paper III 200 മാർക്ക്
5. Hydrology 200 മാർക്ക്

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ളത് ആയിട്ടും ഗ്രൗണ്ട് വാട്ടർ ബോർഡിലേക്കുള്ള ടെസ്റ്റ് കാറ്റഗറി 2 ആയിട്ടും കണക്കാക്കപ്പെടുന്നു. കാറ്റഗറി 1 തിരഞ്ഞെടുക്കുന്നവർ 1, 4 പേപ്പറുകളും കാറ്റഗറി 2 തിരഞ്ഞെടുക്കുന്നവർ 1,2,3,5 പേപ്പറുകളും മാത്രം എഴുതിയാൽ മതിയാകും. 200 മാർക്കിൻറ്റെ ഇൻറ്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാവും. സാധാരണയായി ജൂണിൽ അറിയിപ്പുണ്ടായി നവംബറിൽ പരീക്ഷ നടത്തുകയാണു ചെയ്യാറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!