പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ഗ്രാമ പഞ്ചായത്ത് ഓഫീസിലും കോയിപ്പുറം ശിശു വികസന പദ്ധതി ഓഫീസിലും ലഭിക്കുന്നതാണ്. അപേക്ഷ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിനടുത്തുള്ള ശിശു വികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 11.

Leave a Reply