കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ബോയിലർ അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിറയ്ക്കലിൽ ഹാൻവീവ് പ്രോസസിംഗ് ഹൗസിലാണ് ഒഴിവ്. സ്ഥിരനിയമനം ആണ്. എസ്എസ്എൽസിയാണ് യോഗ്യത. രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ്, ഐ ബി ആർ ബോയ്‌ലർ പ്രവർത്തിപ്പിക്കുന്നതിൽ  അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്, തില്ലങ്കേരി റോഡ്, കണ്ണൂർ-6 7 0 0 0 1 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.

Leave a Reply