എൻഡയമെൻഷൻ സൊലൂഷൻസ് ജൂനിയർ ലിനക്സ് സെർവർ അഡ്മിനിസ്ട്രേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലിനക്സ് പ്ലാറ്റ്ഫോമിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 24 മണിക്കൂർ റൊട്ടേഷൻ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയ്യാറായിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ലിനക്സ് സെർവർ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. വെബ് സെർവർ, മെയിൻ സെർവർ, ഡിഎംഎസ് എന്നിവയിൽ ധാരണയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Leave a Reply