രാജ്യം കണ്ട ഏറ്റവും മഹാനായ എഞ്ചിനീയർ എന്നറിയപ്പെടുന്ന ഭാരത് രത്‌ന സർ. എം. വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആഘോഷിക്കുന്നത്. 1861 സെപ്റ്റംബർ 15 ന് കർണാടകയിലെ ചിക്കബല്ലാപൂരിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് വിശ്വേശ്വരയ്യ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അറിയപ്പെടുന്ന സംസ്കൃത പണ്ഡിതന്മാരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടിൽ പൂർത്തിയാക്കിയ വിശ്വേശ്വരയ്യ പിന്നീട് ഉന്നത പഠനത്തിനായി ബെംഗളൂരുവിലേക്ക് മാറി. കലയിൽ യുജി ബിരുദം നേടിയ ശേഷം വിശ്വേശ്വരായ പൂനെയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.

Sir M Visvesvaraya
Sir M Visvesvaraya, Image credit: dnaindia.com

രാഷ്ട്രം എൻജിനിയർ ദിനം ആചരിക്കുമ്പോൾ സർ. എം. വിശ്വേശ്വരയ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം

1.അദ്ദേഹം മഹാനായ ഒരു എൻജിനീയർ മാത്രമായിരുന്നില്ല,1912 മുതൽ 1919 വരെ മൈസൂർ ദിവാനായും പ്രവർത്തിച്ചിട്ടുണ്ട് .
2.1955 ൽ രാഷ്ട്രം അദ്ദേഹത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചു.
3.അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ മാത്രമല്ല,ശ്രീലങ്ക,ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലും എഞ്ചിനീയർ ഡേ ആയി ആചരിക്കുന്നുണ്ട്.
4.രാജ്യത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ കൃഷ്ണരാജ സാഗര ഡാമിന്റെ ശില്പി. ഹൈദരാബാദ് നഗരത്തിന്റെ പ്രളയ പ്രതിരോധ സംവിധാനങ്ങളുടെ ചീഫ് എഞ്ചിനീയർ.
5.ജലസേചനം,ദുരന്ത നിവാരണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം പേര് കേട്ടതായിരുന്നു.
6.രാജ്യത്തെ ആദ്യകാല എഞ്ചിനീയറിംഗ് കോളേജായ ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജ് 1917 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിതമായി.പിൽക്കാലത്ത് ഈ കോളേജിന് വിശ്വേശ്വരയ്യകോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നു പുനർനാമകരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!