പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സെപ്റ്റംബര്‍ 23 വൈകീട്ട് അഞ്ച് മണിക്കകം adminis…@kfri.res.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം. അപേക്ഷയുടെ മാതൃക www.kfri.res.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2690100.

Leave a Reply