എയർ ഇന്ത്യ എയർപോർട്ട് സെർവിസ്സ് ലിമിറ്റഡ് – പാരാ മെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ്, കസ്റ്റമർ ഏജന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

പാരാ മെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ്: 10 ഒഴിവുകൾ

21300 രൂപ ശമ്പളത്തിൽ ചെന്നൈയിൽ 4 ഒഴിവുകൾ, 21300 രൂപ ശമ്പളത്തിൽ കൊൽക്കത്തയിൽ 4 ഒഴിവുകൾ, 19350 രൂപ ശമ്പളത്തിൽ ഡെറാഡൂണിൽ 2 ഒഴിവുകൾ. 10+2+3 പാറ്റേണിൽ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും നഴ്സിംഗ് ഡിപ്ലോമയും അല്ലെങ്കിൽ BSc നഴ്സിംഗ് ആണ് അപേക്ഷിക്കുവാനുള്ള യോഗ്യത. 28 വയസ്സാണ് ഉയർന്ന പ്രായ പരിധി. OBC, SC,ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

കസ്റ്റമർ ഏജന്റ്: 6 ഒഴിവുകൾ

10+2+3 പാറ്റേണിൽ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. IATA അംഗീകൃത ഡിപ്ലോമ പാസ്സായവർക്ക് മുൻഗണന ലഭിക്കും. ജഗദൽപൂരിലാണ് ഒഴിവുകൾ. 16530 – 21300 രൂപ ശമ്പള നിരക്കിലാണ് നിയമനം. 28 വയസ്സാണ് ഉയർന്ന പ്രായ പരിധി. OBC, SC,ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

താൽപ്പര്യമുള്ളവർ [email protected] എന്ന വിലാസത്തിലേക്ക് റെസ്യുമെ ഒക്ടോബർ 2 നു മുൻപായി അയക്കുക. അപേക്ഷ ഫീസ് 500 രൂപ. SC,ST വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് : http://www.airindia.in/writereaddata/Portal/career/900_1_AIASL-ADVT-Sept-2020.pdf

Leave a Reply