കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2 കേഡറ്റ് എൻട്രി യിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളാണുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സേനയിൽ ഓഫീസറായി ചേരാം. അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. എജുക്കേഷൻ ബ്രാഞ്ച് 5 ഒഴിവുകളും എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 29 ഒഴിവുകളാണുള്ളത്. പഠനകാലയളവിലെ ചെലവുകൾ പൂർണ്ണമായും നാവികസേനവഹിക്കും. കോഴ്സ് 2021 ജനുവരിയിലാണ് തുടങ്ങുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.joinindianarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.

Leave a Reply