25.5 C
Cochin
Sunday, August 25, 2019

മികച്ച തൊഴിൽ നേടാം

കേന്ദ്ര സർക്കാരിന്റെ സൗജന്യ നൈപുണ്യ വികസന കോഴ്‌സിലൂടെ

കേന്ദ്ര സര്‍ക്കാറിന്‍റെ റൂറല്‍ ഡെവലപ്പമെന്‍റ് മന്ത്രാലയം, തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഒറൈസിസ് ഇന്ത്യ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസും ഒപ്ടിമ ഇലെക്ട്രിക്കൽ സര്‍വിസുമായി സഹകരിച്ച് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 4 പുതുതലമുറ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ പഞ്ചായത്ത് മേഖലകളിലെ പഠനം പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്നതാണ്.

SC, ST, Minority വിഭാഗക്കാർക്ക് 100% സ്കോളര്‍ഷിപ്പോടുകൂടിയ ഈ കോഴ്സുകള്‍ക്ക് 100% പ്ലേസ്‌മെന്റും ഉറപ്പുനല്‍കുന്നു. കൂടാതെ സൗജന്യ താമസ സൗകര്യം, ഭക്ഷണം, യൂണിഫോം എന്നിവയും ലഭ്യമാക്കുന്നു. താഴെ നൽകിയിരിക്കുന്ന കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

  1. ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ
  2. യൂസര്‍ ഇന്റർഫേസ് ഡെവലപ്പർ
  3. കമ്പ്യൂട്ടര്‍ നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ
  4. ഡൊമസ്റ്റിക് ഇലക്ട്രീഷ്യന്‍

പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്, ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും ഇന്‍റര്‍വ്യൂ പരിജ്ഞാനവും നല്‍കുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് തുടങ്ങിയവയിലെ മികച്ച സ്ഥാപനങ്ങളിലടക്കം 100% പ്ലേസ്മെന്റ് ഉറപ്പു നല്‍കുന്നു.

കൂടുതൽ വിവരങ്ങൾക്ക് +91 9847 060999 / +91 7907 008520 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒരു കോൾ ബാക്കിന് അപേക്ഷിക്കാവുന്നതുമാണ്.