കരിമ്പിൽ നിന്നു പഞ്ചസാര നിർമ്മാണം, ശുദ്ധീകരണം, വിപണിയിൽ എത്തിക്കൽ എന്നിവയ്ക്കായുള്ള എന്‍ജിനീയറിങ് മേഖലയാണ് ഷുഗർ ടെക്നോളജി. ഉപകരണങ്ങളുടെ നിർമ്മാണം, വികസനം, പ്രവർത്തനം, ഏകോപനം എന്നിവയെല്ലാം ഷുഗർ ടെക്നോളജിയുടെ അടിസ്‌ഥാന ഭാഗമാണ്. പഞ്ചസാരയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ നിർമ്മാണവുമായുള്ള സംശയനിവാരണവും സാങ്കേതിക വിദ്യകളുടെ വികസനവും ഇതിനോടൊപ്പമുണ്ട്. വ്യവസായശാലകളിൽ കരിമ്പ് നേരിട്ട് സംസ്കരിക്കാവുന്ന വിദ്യ ഈ മേഖലയിലൂടെയാണ് സാധ്യമാകുന്നത്. പഞ്ചസാര വേണ്ടിടത്തെല്ലാം അതുമായി ബന്ധപ്പെട്ട ഈ സാങ്കേതിക വിദ്യയ്ക്ക് അവസരമുണ്ട്.
പഞ്ചസാര നിർമ്മാണം, പഞ്ചസാര രാസമുക്തമാക്കൽ, ഷുഗർ എൻജിനീയറിങ്, കരിമ്പ് കൃഷി, ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വിവിധ മേഖലകൾ, അഡ്വാൻസ് ഷുഗർ ടെക്നോളജി എന്നിങ്ങനെ ഇന്ത്യയിൽ ഷുഗർ ടെക്നോളജിയിൽ പഠനസാധ്യതയുണ്ട്. ഈ വിഭാഗങ്ങളിൽ തന്നെ തൊഴിലുമുണ്ട്.
ബി.ടെക്, എം.ടെക് , ഗവേഷണം എന്നിങ്ങനെ പഠനസാധ്യത തുറന്നിടുന്ന മേഖലയാണ് ഷുഗർ ടെക്നോളജി. ഷുഗർ എഞ്ചിനീയർ, ഗവേഷകൻ, കൺസൽറ്റന്റ്, സൂപ്പർവൈസർ, ഗുണമേന്മപരിശോധന എന്നിങ്ങനെ തൊഴിൽ സാധ്യതയുമുണ്ട്.
പഞ്ചാബിലെ ഗുരുനാനക് ദേവ് യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ എൻ.ഡി.എ.വി.പി സമാജ് കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നീ കോളജുകളിൽ ഷുഗർ ടെക്നോളജി പഠിക്കാം.