ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട  യുവാക്കൾക്ക് ഉപജീവന മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് സി സ്റ്റെഡ് എന്ന സ്ഥാപനം നിർവ്വഹണ ഏജൻസിയായി വയറിംഗ് & പ്ലംബിംഗ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  18 നും 40 നും ഇടയിൽ പ്രായമുളള, 10-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പട്ടികവർഗ യുവാക്കൾക്കാണ് പരിശീലനം നേടാൻ അവസരം. 50 ദിവസം നീളുന്ന 8 മണിക്കൂർ വീതമുളള പരിശീലനത്തിൽ തീയറി ക്ലാസ്സുകളും പ്രായോഗിക പരിശീലന ക്ലാസ്സുകളും ഉൾക്കൊളളിച്ചിരിക്കുന്നു.  താൽപര്യമുളള ഉദേ്യാഗാർത്ഥികൾ ജനുവരി 21 ന് രാവിലെ 10 മണി മുതൽ 1 വരെ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന സംയോജിത പട്ടികവർഗ വികസന ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന 45 യുവാക്കൾക്ക് കോഴിക്കോട് യൂത്ത്  ഹോസ്റ്റലിൽ പരിശീലനത്തോടൊപ്പം സൗജന്യ താമസസൗകര്യവും ലഭ്യമാക്കും. ഫോൺ: ഐ.ടി.ഡി.പി. കണ്ണൂർ-04972700357, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഇരിട്ടി-9496070388, കൂത്തുപറമ്പ്- 9496070387, പേരാവൂർ- 9496070386, തളിപ്പറമ്പ്-9495127148, സൈറ്റ് മാനേജർ, ആറളം-9496070393, സൈറ്റ് മാനേജർ, കണ്ണൂർ-9496070394.  ഇ മെയിൽ[email protected].

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!