Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ഒരിക്കലും മഴ പെയ്യാത്ത സ്ഥലമേത് (Village where it never rains) എന്ന ചോദ്യത്തിന് മരുഭൂമി എന്നാണ് ഉത്തരമെങ്കിൽ അത് തെറ്റാണ്. വർഷത്തിൽ ഒരു തവണ പോലും, ഒരു തുള്ളി വെള്ളം പോലും മഴയായി താഴേക്ക് പതിക്കാത്ത ഒരു നാടുണ്ട് ഭൂമിയിൽ. എന്നുകരുതി വരണ്ടുണങ്ങി തരിശായി കിടക്കുന്ന സ്ഥലമല്ല അവിടം. അവിടെ ആൾതാമസമുണ്ട്. അൽ-ഹുതൈബ്. യെമൻ തലസ്ഥാനമായ സനയ്‌ക്കും, അൽ-ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സന ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അൽ-ഹുതൈബ്.

Al-Huthaib is a village in Yemen. It is the only village in the world where it never rains. It sits at an altitude of 3200 meters.

സമുദ്രനിരപ്പിൽ നിന്നും 3200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദാറ്റ് മീൻസ് മേഘങ്ങൾക്കും മുകളിൽ. മേഘങ്ങൾ രൂപപ്പെടുന്നത് 2000 മീറ്റർ ഉയരത്തിലാണ്. മേഘങ്ങൾ അൽ-ഹുതൈബിന് താഴെ രൂപപ്പെടുകയും അതിനു താഴെയുള്ള പ്രദേശങ്ങളിലായി പെയ്യുകയും ചെയ്യുന്നു. ഈ കാരണം കൊണ്ടുതന്നെ മഴയോ? അത് എന്താണ് എന്ന് അൽ-ഹുതൈബുകാർ ചോദിച്ചാൽ അത്ഭുതപ്പെടാൻ കഴിയില്ല. വിചിത്രമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്. രാവിലെകളിൽ കൊടും തണുപ്പും പിന്നീടങ്ങോട്ട് ഭീകരമായ ചൂടും. മേഘങ്ങൾക്കും മുകളിലാണ് സ്വർഗം എന്നല്ലേ പറച്ചിൽ. ഇനി ഇതാണോ ആ സ്വർഗം? (Reference : Only village in the world where it never rains)

Read More : കോങ്ങ് തോങ്ങ് : ഇന്ത്യയുടെ വിസ്‌ലിംഗ് വില്ലേജ്