𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
ഇന്ത്യയുടെ വിസ്‌ലിംഗ് വില്ലേജിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? (Kong Thong : Whisling Village in India) മേഘാലയയിലെ കോങ്ങ് തോങ് വില്ലേജ്. വിസ്‌ലിംഗ് ലാംഗ്വേജ് ഉപയോഗിച്ച് വരുന്ന ഒരു ആദിവാസി ഗ്രാമമാണ് ഇത്. ചൂളമടിച്ച് പാട്ട് പാടുന്നത് കേട്ടിട്ടുണ്ട്. പേര് വിളിക്കുന്നത് കേട്ടിട്ടുണ്ടാവും. പക്ഷെ പേര് തന്നെ ഇതുപോലെ വിസിൽ ട്യൂണുകൾ ആണെങ്കിലോ?
നമ്മുടെ നാട്ടിലൊക്കെ കുട്ടികൾക്ക് പേരിടുന്നത് ഒരു വൻ ചടങ്ങാണല്ലേ. പ്രെഗ്നന്റ് ആവുന്നത് മുതൽ തുടങ്ങുന്ന ചർച്ചയാണ് കുഞ്ഞിന്റെ പേരിനെക്കുറിച്ച്. പക്ഷെ ഗർഭകാലത്ത് ‘അമ്മ ആസ്വദിച്ച് മൂളുന്ന ഹമ്മിങ് അല്ലെങ്കിൽ ട്യൂൺ കുഞ്ഞിന്റെ പേരായി മാറുന്ന നാടാണിത്.
ഇവിടെ ആളുകൾ പരസ്പരം പേര് വിളിക്കുന്നത് വിസിൽ ശബ്ദം പുറപ്പെടുവിച്ച് അവർക്ക് മാത്രം മനസിലാവുന്ന രീതിയിലാണ്. നൂറ്റാണ്ടുകളായി ഗ്രാമവാസികൾ തുടർന്നുവരുന്ന Jingrwai Lawbei എന്ന ഒരു ട്രെഡിഷൻ ആണിത്. ഇവരുടെ ഗോത്രത്തിലെ ആദ്യ സ്ത്രീയുടെ ഗാനം എന്നാണ് ഈ വാക്കിന്റെ അർഥം. 700 ഓളം ആളുകളാണ് ഇന്ന് കോങ്ങ് തൊങ്ങിൽ ഉള്ളത്. പ്രത്യേകിച്ച് ലിറിക്‌സോ, മ്യൂസിക്കൽ ലൈൻസോ ഇല്ലാത്ത വിസ്‌ലിംഗ് ലാംഗ്വേജ് അന്യാധീനപ്പെട്ടുപോകുമോ എന്നാണ് കോങ്ങ് തൊങ്ങുകാരുടെ ഇപ്പോഴത്തെ പേടി. (Reference : Kong Thong; Whisling Village in India)
Read More : ജതിങ്ക; പക്ഷികൾ കൂട്ടമായെത്തി ആത്മഹത്യ ചെയ്യുന്ന ഇന്ത്യൻ ഗ്രാമം