Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

അസമിലെ ഗുവാഹത്തിയിലെ ഒരു സ്കൂളിൽ, പണമല്ല, പകരം 25 ബോട്ടിൽ പ്ലാസ്റ്റിക് വേസ്റ്റ് ആണ് ഫീസ്. അതും ആഴ്ച തോറും. എല്ലാ ആഴ്ചയിലും ഇങ്ങനെ കുട്ടികളെത്തിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് റീസൈക്കിൾ ചെയ്ത് നിലത്ത് പാകുന്ന കട്ട മുതൽ ടോയ്ലറ്റ് വരെ നിർമിക്കുന്നുണ്ട് ഇവിടെ. ഇതാണ് അസമിലെ അക്ഷർ ഫൗണ്ടേഷൻ (AKSHAR FOUNDATION)

നാട്ടിലെ ഏറ്റവും വലിയ രണ്ട് പ്രശ്നങ്ങളായ വേസ്റ്റും, നിരക്ഷരതയും പരിഹരിക്കാൻ പർമിതയും മാസിനും ചേർന്നാരംഭിച്ചതാണ് ഈ സ്കൂൾ. ഇവിടെ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് മുതിർന്ന കുട്ടികളാണ്.

AKSHAR FOUNDATION -Effective Solution for Illiteracy and Plastic

മുതിർന്നവർ, പഠിപ്പിക്കുന്നതിലൂടെ സമ്പാദിക്കുമ്പോൾ ചെറിയ കുട്ടികൾ ഭാഷ മുതൽ പ്ലാസ്റ്റിക് റീസൈക്ലിങ്, ഗാർഡനിങ്, കാർപെന്ററി തുടങ്ങി ഒത്തിരി കാര്യങ്ങൾ പഠിക്കുന്നു. ഒരേസമയം രണ്ട് പ്രശ്നങ്ങൾക്കുള്ള വളരെ എഫക്റ്റീവ് ആയ പരിഹാരമാണ് അക്ഷർ ഫൗണ്ടേഷൻ. പ്ലാസ്റ്റിക് വേസ്റ്റ് നിറച്ച ബോട്ടിലുകൾ എത്തിച്ചാൽ മാത്രം ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസം. 100 ഓളം കുട്ടികൾ പഠിക്കുന്ന സീറോ പെർസെന്റ് ഡ്രോപ്പ് ഔട്ട് റേറ്റുള്ള ഈ സ്കൂൾ ഒരു അത്ഭുതം തന്നെയല്ലേ?(Reference : Akshar Foundation; Traansforming Indian Schools)

Read More : ഇഷ്ടമുള്ള പുസ്തകങ്ങൾ എടുക്കാം സൗജന്യമായി, പക്ഷെ…