ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
- ശമ്പളം
21,700-69,100 രൂപ
- ഒഴിവുകൾ
പുരുഷന്മാർ: 1220
വനിതകൾ: 64
- ട്രേഡുകൾ
കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ – അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ട്രേഡുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ട്രേഡ് ടെസ്റ്റ് നടത്തിയായിരിക്കും തിരഞ്ഞെടുക്കുക.
കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ – അപേക്ഷിക്കുന്നവർക്ക് ഫുഡ് പ്രൊഡക്‌ഷൻ/കിച്ചണിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് കോഴ്സ് ചെയ്തവരായിരിക്കണം.
- യോഗ്യത
പത്താം ക്ലാസ്/ തത്തുല്യം
- അപേക്ഷ
www.rectt.bsf.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം.
- ശാരീരികയോഗ്യത
പുരുഷൻ: ഉയരം-165 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മീ.), നെഞ്ചളവ് 75-80 സെ.മീ.
വനിത: ഉയരം-155 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 148 സെ.മീ.).
പ്രായം: 18-25 വയസ്സ്.
(അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.)