നിങ്ങളുടെ കയ്യിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് എങ്ങോട്ടൊക്കെ യാത്ര ചെയ്യാനാകും? വിസയുണ്ടെങ്കിൽ എങ്ങോട്ടും പോകാം അല്ലെ? വിസയില്ലാതെയോ? അതവിടെ നിക്കട്ടെ. ഇന്നിപ്പോൾ വിസയില്ലാതെ ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന നാട്ടുകാർ ആരെന്നറിയാമോ? അത് ജപ്പാൻ കാരാണ്. അവര്ക് തങ്ങളുടെ പാസ്പോര്ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാനാകും. ലോകത്തെ ഏറ്റവും പവർഫുൾ ആയ പാസ്പോര്ട്ട് ആണിത്. 

192 രാജ്യങ്ങളിലേക്ക് വിസ ഫ്രീ എൻട്രിയുമായി സൗത്ത് കൊറിയയും സിംഗപ്പൂരും രണ്ടാം സ്ഥാനത്തുണ്ട്. ഇനി കയ്യിലുള്ള പാസ്സ്പോർട്ടിന് കടലാസുതുണ്ടിന്റെ വില പോലുമില്ലാത്ത രാജ്യമുണ്ട്, അത് അഫ്ഗാനിസ്താനാണ്. ലോകത്താകമാനമുള്ള 227 രാജ്യങ്ങളിൽ ആകെ 27 രാജ്യങ്ങളിൽ  മാത്രമാണ് ഈ പാസ്‌പോർട്ടുമായി വിസയില്ലാതെ പോകാനാകുക. 

ഇനി നമ്മുടെയൊക്കെ കയ്യിലുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളിൽ കയറിച്ചെല്ലാനാകും എന്നറിയണ്ടേ? വെറും 59 രാജ്യങ്ങൾ മാത്രമാണ് വിസയില്ലാതെ ഇന്ത്യക്കാരെ അകത്ത് കയറ്റുന്നത്. എന്തൊരു അവസ്ഥയാണെന്ന് നോക്കിക്കേ.