പക്ഷികളുടെ ബർമുഡ ട്രയാങ്കിൾ എന്ന് പേരുകേട്ട ഒരു നാടുണ്ട് ഇന്ത്യയിൽ. Village of birds Suicides. ജതിങ്ക എന്ന, അസമിലെ ആദിവാസി ഗ്രാമം. മൈഗ്രേറ്റ് ചെയ്ത് ഇങ്ങോട്ടേക്കെത്തുന്ന പക്ഷികളൊന്നും തിരികെ പോകാറില്ല, പകരം ജതിങ്കയിലെ ചുവരുകളിലും മരങ്ങളിലും തലതല്ലി ചാവും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി എല്ലാ വർഷവും തുടർന്നുവരുന്ന ഒരു പ്രതിഭാസം. സെപ്റ്റംബറിലെയും ഒക്ടോബറിലെയും പകലുകൾ തുടങ്ങുന്നത് ജതിങ്കയിലെ തെരുവുകളിൽ ജീവനറ്റു കിടക്കുന്ന പക്ഷികളുടെ നിരവധിയായ മൃതദേഹങ്ങൾ കണ്ടുകൊണ്ടാണത്രെ.
READ MORE : അമേരിക്കൻ പ്രസിഡന്റും ടെഡി ബെയറും തമ്മിലെന്ത്?
എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം നൽകാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ശപിക്കപ്പെട്ട ഗ്രാമമാണെന്നും അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നും വിശ്വസിക്കുന്നവർ നിരവധി. അടുത്തിടെ വന്ന പഠനം പറയുന്നത് മലഞ്ചെരുവിലെ ശക്തമായ കാറ്റിൽ നിന്നും രക്ഷ നേടാൻ ഗ്രാമത്തിലെ പ്രകാശം കണ്ട് പറന്നെത്തുന്ന പക്ഷികൾ വിളക്കു കാലുകളിൽ തട്ടി മരിക്കുന്നു എന്നാണ്.