𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
36 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിലേക്ക് ഒരു ഉൽക്ക പതിച്ചു. അവിടെ രൂപം കൊണ്ടതാകട്ടെ ഒരു ഗർത്തവും അതിൽ ഒരു തടാകവും. ഗർത്തത്തിന് പേര് മിസ്റ്റാസ്റ്റിൻ ക്രേറ്റർ. ഭൂമിയിൽ ഉൽക്ക പതിച്ചാൽ (Asteroid Hit on earth) എന്ത് സംഭവിക്കും? വലിയ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് അല്ലേ? ഇരുട്ട് മൂടിയ പേടിപ്പെടുത്തുന്ന മേഖലകളായി ഇവ അവശേഷിക്കും.
പക്ഷെ ഇവിടെ സംഭവിച്ചത് മറിച്ചാണ്. ഉൽക്ക പതിച്ചിടത്ത് ഒരു തടാകം രൂപപ്പെട്ടു. ചുട്ടുപൊള്ളുന്ന ഒരു തടാകം. തടാകത്തിന്റെ ആകൃതി വൃത്തമാണോ അല്ലയോ എന്ന് ചോദിച്ചാൽ ഏതാണ്ടതുപോലെയൊക്കെ എന്ന് മാത്രമേ പറയാൻ സാധിക്കൂ. വൃത്തത്തിനോട് സാദൃശ്യമുള്ള ഒന്ന്. അത്രമാത്രം. 1968 ലാണ് ഇങ്ങനെയൊരു ഗർത്തം ആദ്യമായി തിരിച്ചറിയപ്പെടുന്നത്. ബഹിരാകാശത്ത് നിന്നുമുള്ള കാഴ്ചയിലാണ് ഉൽക്ക പതിച്ചതിലൂടെ സംഭവിച്ചതായിരിക്കാം എന്ന അനുമാനത്തോടെ മിസ്റ്റാസ്റ്റിൻ ക്രേറ്റർ ആദ്യമായി പുറം ലോകമറിയുന്നതും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ അന്ന് മിസ്റ്റാസ്റ്റിൻ ക്രേറ്റർ തടാകത്തിന് 17 മൈൽ വ്യാസം ഉണ്ടായിരുന്നു. ഏതാണ്ട് 28 കിലോമീറ്റർ. പക്ഷേ പിന്നീട് അത് ഇന്ന് കാണുന്ന രൂപത്തിൽ 16 കിലോമീറ്റർ ആയി ചുരുങ്ങി.(Asteroid Hit on earth caused the Mistastin Lake Crater)
കാനഡയിലെ ലാബ്രഡോറിലാണ് ഈ ഗർത്തമുള്ളത്. ഗർത്തത്തിന്റെ ചുറ്റുപാടുമുള്ള കല്ലുകളുടെ ചൂട് 4300 ഡിഗ്രി ഫാരെൻഹീറ്റ് വരും, അഥവാ 2370 ഡിഗ്രി സെൽഷ്യസ്. 100 ഡിഗ്രി പനി വന്നാലോ, തിളച്ച ചൂടുവെള്ളം വീണാലോ പൊള്ളിപ്പിടയുന്ന നമ്മൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത അത്രയും ചൂട്. ഭൗമോപരിതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ചൂട് കൂടിയ കല്ല് കണ്ടെത്തിയതും ഇവിടെ നിന്നാണ്.(Reference : Asteriod Hit on earth caused Mistastin Lake Crater)
Read More : ടിയൻസി പർവതങ്ങൾ; കടലിൽ നിന്നുയർന്നുവന്ന അത്ഭുതലോകം