നെൽകൃഷി ചെയ്യുന്ന കർഷകർക്ക് എന്നും തലവേദനയാണ് Brown Plant Hopper അഥവാ മുഞ്ഞ.നെൽക്കതിരിലെ മുഴുവൻ നീരും ഊറ്റിക്കുടിക്കുന്ന ഇവ കാരണം പാടങ്ങളിൽ അവിടവിടെയായി കൂട്ടത്തോടെ നെല്ലുകൾ വട്ടത്തിൽ കരിഞ്ഞു കാണപ്പെടാറുണ്ട്. പലതരം കീടനാശിനികൾ പ്രയോഗിക്കാറുണ്ടെങ്കിലും ഓരോ വർഷവും ഇവ പ്രതിരോധശേഷിയാർജ്ജിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ സാങ്കേതിക വിദ്യയുപയോഗിച്ച് ഇവയെ കണ്ടെത്താനും, കൃത്യമായ എണ്ണമെടുത്ത് അവക്കെതിരെ കൃത്യമായ അളവിൽ ഫലപ്രദമായ കീടനാശിനിപ്രയോഗം നടത്താനുമുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ഒരു പറ്റം കോളേജ് വിദ്യാർഥികൾ. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വൈഗ അഗ്രി ഹാക്കിൽ കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ കണ്ടു പിടിത്തം.

വീഡിയോ കാണാം: