ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയും, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷയും ഡിസംബറില്‍ നടത്തും. ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് സെന്ററുകളില്‍ ഒക്ടോബർ 27 വരെ ഫൈന്‍ കൂടാതെയും ഒക്ടോബർ 31 വരെ 100 രൂപ ഫൈനോടെയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍.