ന്യൂ ഡെൽഹിയിലെ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ആയുർവേദ വിദ്യാപീപീഠത്തില്‍ ആയുർവേദ ആചാര്യ ബി.എ.എം.എസ് ബിരുദധാരിക്കൾക്ക് ഗുരു ശിഷ്യ പരമ്പര സ്റ്റൈപ്പന്റ് സമ്പ്രദായത്തിൽ സ്റ്റൈപ്പെൻറോടെ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠിൽ കോഴ്സ് പഠിക്കാം. കായചികിത്സ, സ്ത്രീരോഗ ആന്‍ഡ് പ്രസൂബി തന്ത്ര, ഭഗ്ന ആന്‍ഡ് അസ്ഥി ചികിത്സ, മർമ്മ ചികിത്സ, ചാലക്യ (നേത്ര-ദന്ത) തുടങ്ങിയ ക്ലിനിക്കൽ സ്പെഷ്യാലറ്റികളിലാണ് വിദഗ്ധ പരിശീലനം.
20 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള പ്രഗൽഭരായ ഡോക്ടർമാരും വൈദ്യന്മാ രുമാണ് പരിശീലിപ്പിക്കുന്നത്. ആയുർവേത്തിന്റെ ഫാർമസിയിലും ക്ലിനിക്കൽ പ്രാക്ടീസിലും പേരെടുത്ത സ്‌കോളേഴ്‌സും ഗുരുക്കന്മാരിൽ പെടും. ത്രൈ മാസ റിപ്പോർട്ടുകൾ പഠിതാക്കൾ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന് സമർപ്പിക്കണം. പ്രതിമാസ സ്റ്റൈപ്പന്റ് (15820 + D.A) രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം നൽകും. 2018 ജൂലൈ 15നകം ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് യോഗ്യത. പ്രായപരിധി 30 വയസ്സ്. ബിരുദാനന്തര ബിരുദക്കാര്‍ക്ക് 32 വയസ്സ്. കേന്ദ്ര / സംസ്ഥാന സർവീസിലെ സ്പോൺസർ ചെയ്യപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് 35 വയസ്സ്.
കേരളത്തിൽ ഡോ. വിജയൻ നങ്ങേേലി (കോതമംഗലം), ഡോ. സുരേഷ് കുമാർ (തിരുവനന്തപുരം) എന്നിവർ അസ്ഥി, മർമ്മ ചികിത്സയിലും ഡോ. രാമനാഥൻ (തൃശൂർ) ഫാർമസിയിലും ഡോ. ഭവദാസൻ നമ്പൂതിരി (കണ്ണൂർ), ഡോ. നാരായണൻ നമ്പൂതിരി (എറണാകുളം) എന്നിവർ നേത്ര ചികിത്സയിലും ഡോ. വി. ശ്രീകുമാർ, ഡോ. പി. എം. കൃഷ്ണൻ (തൃശൂർ), ഡോ. മാധവൻ കുട്ടി വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല) എന്നീ ഗുരുക്കന്മാർ കായചികിത്സയിലും പരിശീലനം നൽകും. ആയുർവേദ ബിരുദ നിലവാരത്തിൽ ജൂലൈ 22 ന് പ്രവേശന പരീക്ഷ നടക്കും. നെഗറ്റീവ് മാർക്ക് ഇല്ല.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കായി www.rabdelhi.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.