തദ്ദേശസ്വയംഭരണ വകു പ്പ് എൻജിനിയറിങ് വിഭാഗം ചീഫ് എൻജനീയറുടെ കാര്യാലയത്തിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സിവിൽ എൻജിനിയർ (2 ഒഴിവ്), കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (1 ഒഴിവ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, വേതനം സംബന്ധിച്ച വിവരങ്ങളും അപേക്ഷ ഫോറവും www.celsgd.com / www.celsgd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും.

ഓഗസ്റ്റ് 6ന് വൈകിട്ട് 5ന് മുൻപ് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയം, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ് ബിൽഡിംഗ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ ലഭിക്കണം.

Leave a Reply