Munavira Vakayil
Munavira Vakayil
Sub Editor, NowNext

വികസനമെന്നത് സ്വാഭാവികവും കേട്ട് പഴക്കം വീണതുമായ ഒന്നായി തോന്നാമെങ്കിലും ഗ്രാമീണവികസനം എല്ലായ്‌പ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ പകുതിയും ഗ്രാമീണ മേഖലകളിലും ഭൂരിഭാഗവും ദാരിദ്രാവസ്ഥയിലുമാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയാണ്,  അവസാനിക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തകളിലെ വികസന പ്രവര്‍ത്തനങ്ങളില്‍, എത്രത്തോളം ഗ്രാമീണ മേഖലകളിലെ ജനങ്ങളിലേക്ക് ശരിയായ രീതിയില്‍ എത്തുന്നുണ്ട്‌ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാണ് പല ഗ്രാമ പ്രദേശങ്ങളെന്ന് പറയാതെ വയ്യല്ലോ ? ഇങ്ങനെയുള്ള ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച് അവര്‍ക്ക് വേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ്, പ്രവര്‍ത്തിക്കലാണ് ഗ്രാമവികസന പഠനത്തിന്റെ പ്രധാന ലക്ഷ്യം. പൂര്‍ണ്ണമായും സാമൂഹ്യ സേവനമല്ലെങ്കിലും ഇതൊരു പ്രഫഷന്‍ ആക്കാന്‍ കഴിയുന്ന കോഴ്‌സ് ആണ്.

വരുമാനത്തിനപ്പുറം താഴെ കിടയില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി പവര്‍ത്തിക്കുന്നതില്‍, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍, മറ്റുള്ളവരുടെ പ്രശ്‌നം തന്റേതാക്കി അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ റൂറല്‍ ഡിവെലെപ്മെന്റ് അല്ലെങ്കില്‍ റൂറല്‍ മാനേജ്മെന്റ് പഠനം നിങ്ങളെ സുരക്ഷിതമായ കരിയറിനൊപ്പം വ്യകതിത്വ വികസനമുള്ള മനുഷ്യനാക്കാന്‍ സഹായിക്കുക കൂടി ചെയ്യുന്നു.

ഗ്രാമീണ വികസനവും ഗ്രാമീണ നിര്‍വ്വഹണവും

അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗ്രാമീണ ജനതയുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായ വികസനം ഉള്‍പ്പെടുന്ന, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമവികസനം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്.

ഗ്രാമീണ വിഭവങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന പഠനം ഗ്രാമീണ നിര്‍വ്വഹണത്തില്‍പ്പെടുന്നു. ഗ്രാമീണ ഉപജീവനത്തിന് ലാഭമുണ്ടാക്കുന്ന ഗ്രാമീണ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഇവരാണ്.

ഇന്ത്യയില്‍ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന കര്‍ഷകരും ഗ്രാമങ്ങളും ഉള്ള രാജ്യമാണ്. നഗരത്തിലേതുപോലെയുള്ള വികസനം ലഭിക്കാത്തവര്‍. ഇവര്‍ക്കിടയില്‍ അനുയോജ്യമായ പ്രവര്‍ത്തനത്തിന് ഈ പഠനം വളരെ ആവശ്യമുള്ളതാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപെടുത്താനും വിപുലീകരുച്ച രീതിയില്‍ കൃത്യമായി എത്തിക്കാനും പ്രൊഫഷണല്‍ ഗ്രാമീണ മാനേജര്‍മാരെ നിയമിക്കുന്നു.

പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഗ്രാമീണ മേഖലയിലെ, അവസ്ഥയെ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും മികച്ച അവസരമാണ്, ഈ കോഴ്‌സ്. ബിരുദാനന്തര തലത്തില്‍ പഠിക്കാന്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സ് ആയി ഇന്ന് ഇത് മാറിയിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ബിരുദമായും ബിരുദാനന്തര ബിരുദമായുമെല്ലാം ഈ കോഴ്‌സ് പഠിക്കാം. ഡിപ്ലോമ കോഴ്‌സുകളും ലഭ്യമാണ്.

ഡിപ്ലോമ കോഴ്‌സുകള്‍

  • Post Graduate Diploma in Rural Management
  • Post Graduate Diploma in Rural Development
  • Post Graduate Diploma in Rural Finance
  • Post Graduate Diploma in Rural Marketing

ബിരുദ കോഴ്‌സുകള്‍

  • Bachelor of Arts (BA) in Rural Development
  • Bachelor of Rural Technology and Management

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

  • Master of Arts in Rural Development
  • Master of Business Administration (MBA) in Rural Management

ബിരുദധാരികള്‍ക്കോ ബിരുദാനന്തര ബിരുദധാരികള്‍ക്കോ തൊഴില്‍ അവസരങ്ങള്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠന ശേഷം ജോലി ലഭിക്കാം. വിവിധ NGO കളിലും നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രാമീണ സഹകരണ മേഖല, കാര്‍ഷിക ബിസിനസ്സ് സ്ഥാപനങ്ങള്‍, കാര്‍ഷിക വിപണനം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പരിപാലനം എന്നിവയില്‍ ഗ്രാമീണ മാനേജര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനാകും. സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റും ഗ്രാമീണ മാനേജ്മെന്റ് ബിരുദം നേടിയവരെ നിയമിക്കുന്നു. വിവിധ വികസന പദ്ധതികളിലും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം.

താഴെ പറയുന്ന തൊഴില്‍ തലക്കെട്ടോടെ പഠനത്തിന് ശേഷം പ്രവര്‍ത്തിക്കാവുന്നതാണ്

  • റിസര്‍ച്ച് ഓഫീസര്‍
  • റൂറല്‍ എക്‌സിക്യൂട്ടീവുകള്‍
  • റൂറല്‍ മാനേജര്‍
  • സീനിയര്‍ പ്രോഗ്രാം ഓഫീസര്‍
  • പരിശീലകന്‍
  • ഗവേഷകന്‍
  • കണ്‍സള്‍ട്ടന്റ്
  • പ്രോജക്ട് കോര്‍ഡിനേറ്റര്‍

കോഴ്‌സിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ പഠനത്തിലേക്ക് എത്താന്‍ നിങ്ങളെ താല്‍പര്യം ജനിപ്പിച്ചുവെങ്കില്‍ ഇനി പറയാന്‍ പോകുന്നത് ഇന്ത്യയിലും കേരളത്തിലുമായി കോഴ്‌സ് ലഭ്യമായ കോളേജുകളെ കുറിച്ചാണ്‌.

കോളേജുകള്‍
  1. Institute of Rural Management, Jaipur
  2. Indian Institute of Management, Calcutta
  3. Amity School of Rural Management, Noida
  4. Xavier Institute of Management,Bhubaneswar
  5. National Institute of Rural Development (NIRD), Hyderabad
  6. National Institute of Management Technology, Ghaziabad
  7. Bharat Mata College ( BMC) , Kochi
  8. Vimala College ( VC) , Thrissur

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!