ദിയോലാലി കന്റോൺമെന്റ് ബോർഡിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത.
22 നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.cbdeolali.org.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷകൾ The Office of the Cantonment Board, Deolali, Dist. Nashik, Maharashtra -422401 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18 വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കണം.