ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമൻ (സാഫ്) വഴി നടപ്പാക്കുന്ന തീര നൈപുണ്യ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഹൗസ് കീപ്പിംഗ് ആന്‍ഡ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, റീടെയില്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 10നകം മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9895332871.