ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടിന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ബിരുദം, അംഗീകൃത ടാലി കോഴ്‌സ്, ടാലി ഇ.ആര്‍.പി യില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം തുടങ്ങിയവയാണ് യോഗ്യതകള്‍.
പ്രതിദിന വേതനം 600 രൂപ. അപേക്ഷയും രേഖകളുടെ പകര്‍പ്പു സഹിതം ഡിസംബര്‍ അഞ്ചിന് വൈകുന്നേരം നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ www.arogyakeralam gov.inല്‍ ലഭിക്കും. ഫോണ്‍ 0483 2730313