യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഫിറ്റർ 59, ഇലക്ട്രീഷ്യൻ 59, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 24, ടർണർ / മെഷീനിസ്റ്റ് 7, ഇൻസ്ട്രുമെന്റ് മെക്കാനിക് 5, മെക്കാനിക്(എം.വി.)  / മെക്കാനിക് ഡീസൽ 4, കാർപന്റർ 8, പ്ലംബർ 8, ഓട്ടോ ഇലക്ട്രീഷ്യൻ 7, പൈപ്പ് ഫിറ്റർ 7 എന്നിങ്ങനെ ആകെ 188 ഒഴിവുണ്ട്.

യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും 60 ശതമാനം മാർക്കോടെ ഐ.ടി.ഐയും (എൻ.സി.വി.ടി.). പ്രായം 18‐25. 2018 സെപ്തംബർ 30നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷാഫോറത്തിന്റെ മാതൃക www.uraniumcorp.inൽലഭിക്കും.

അപേക്ഷ പൂരിപ്പിച്ച് സ്പീഡ്പോസ്റ്റായി Dy. General Manager [Inst./Pers. &IRs], Uranium Corporation of India Limited, PO : Jaduguda Mines, Dist : East Singhbhum, Jharkhand – 832 102  എന്ന വിലാസത്തിൽ ഒക്ടോബർ 26നുള്ളിൽ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!