കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ ഗ്രാഡുവേറ്റ് ഫീൽഡ് അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ ബോട്ടണിയിലോ അഗ്രികൾചറിലോ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 2018 ജനുവരി 1ന് 36 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ.

ഉദ്യോഗാർഥികൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിഡി(Finance Officer, University of Kerala)യും സഹിതം Registrar, University of Kerala, Senate House Campus, Palayam, Thiruvananthapuram 695034 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്‌റ്റംബർ 29. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക http://keralauniversity.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!