നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ സൈറ്റ് എൻജിനീയർ (സിവിൽ) – 10, സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ) – 1, ജൂനിയർ എൻജിനീയർ (സിവിൽ) – 4 എന്നിങ്ങനെ ഒഴിവുണ്ട്. സൈറ്റ് എൻജിനീയർ തസ്തികയ്ക്ക് യോഗ്യത 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ബിഇ. / ബിടെക്. ജൂനിയർ എൻജിനീയർ തസ്തികയ്ക്ക് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

2 തസ്തികകൾക്കും പ്രായപരിധി 35 വയസ്സാണ്. 2018 സെപ്റ്റംബർ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അപേക്ഷാഫീസും പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം The Zonal Manager, NPCC Limited, 3A, Dr. S N Road Kolkata-700029 എന്ന വിലാസത്തിൽ ഒക്ടോബർ 22നകം ലഭിക്കത്തക്കവിധം തപാൽ മുഖേനെ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.npcc.gov.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!