സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒഴിവുള്ള 1 ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45,800- 89,000 ശമ്പള സ്കെയിലിലുള്ള രണ്ടാം ഗസറ്റഡ് തസ്തികയിൽ സംസ്ഥാന സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
സാഹിത്യത്തിലോ, ചരിത്രത്തിലോ, കലയിലോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കലാസാംസ്കാരിക രംഗത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. നിരാക്ഷേപപത്രം സഹിതം അപേക്ഷകൾ ഡയറക്ടർ, സാംസ്കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, തൈക്കാട് പി.ഒ. തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 25ന് മുൻപ് വകുപ്പു തലവൻ മുഖേന ലഭ്യമാക്കണം.