മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഭിന്നലിംഗക്കാരായ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക സഹായത്തിന് സ്റ്റുഡന്റ് സർവീസസ് ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം സർവകലാശാലയുടെ വെബ്സൈറ്റിൽ(www.mg.ac.in) application for merit scholarship എന്ന ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ഭിന്നശേഷി വിഭാഗത്തിൽപെട്ടതെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും വരുമാന സർട്ടിഫിക്കറ്റിന്റെയും പകർപ്പും കോളജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും സഹിതം ഡിസംബർ 15ന് വൈകുന്നേരം 4.30നുള്ളിൽ സർവകലാശാലാ കാമ്പസിലെ സ്റ്റുഡന്റ് സർവീസസ് ഡിപ്പാർട്ട്മെന്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.

വിലാസം: ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം 686560