കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളാണുള്ളത്. 5 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം. മറ്റ് ഒഴിവുകൾ സ്ഥലംമാറ്റം വഴിയോ നേരിട്ടോ ആകാം. കേരളത്തിലും ഒഴിവുകളുണ്ട്. മെമ്പർ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.blr.stpi.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20.

Leave a Reply