കാസർകോട് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ലൈബ്രറി കൗൺസിൽ അംഗീകരിച്ച ലൈബ്രറി സയൻസ് കോഴ്‌സിൽ വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പും സഹിതം ഒക്ടോബർ 23 രാവിലെ 11ന് മൂളിയാർ ഗ്രാമപഞ്ചായത്തിൽ എത്തണം. മൂളിയാർ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന. ഫോൺ : 0499 4250226