ഇന്നത്തെ ലോകം വളരെ വേഗത്തിൽ ഓടുകയാണ്. പലപ്പോഴും അതിന്റെ വേഗവുമായി കിടപിടിക്കുവാൻ ശ്രമിച്ച് പലരും സമ്മർദ്ദത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുന്നതായി കാണാം. തിങ്കളാഴ്ചകളെ വെറുക്കുന്നതും അവധികൾക്കായി കാത്തിരിക്കുന്നതും കാണാം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ -ആ കുഴിയ്ക്ക് ആഴം കൂട്ടാൻ ഒട്ടേറെ കാരണങ്ങളും. ഇതെല്ലാം എങ്ങനെ തരണം ചെയ്യാം?

ലക്ഷ്യങ്ങൾ തീരുമാനിക്കാം

നമ്മുടെ താത്പര്യം ചോർന്നു പോകാതെ എപ്പോഴും പ്രചോദനത്തോടെയിരിക്കാൻ ലക്ഷ്യങ്ങൾ വളരെയധികം സഹായിക്കും. കൂടാതെ ഇത് നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കുകയും, അത് വഴി കാര്യങ്ങൾ സരളമായി ചെയ്തു തീർക്കുവാൻ നമ്മളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ചെറിയ ലക്ഷ്യങ്ങൾ തീരുമാനിക്കുക വഴി, സമയം കൈകാര്യം ചെയ്യുവാനും കാര്യക്ഷമമായി പ്രവർത്തിക്കുവാനും സാധിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുമ്പോൾ പുതിയ ജോലികൾ കണ്ടെത്തുക, കുറച്ച് പണം നിക്ഷേപിക്കുക എന്നിവയെല്ലാം ലക്ഷ്യമാക്കുക വഴി, വരും നാളുകളിലേക്ക് യാത്ര എളുപ്പമാക്കുവാൻ കഴിയും.

ജോലിയെ ഇഷ്ടപ്പെടാം

ജോലിയെ ഒരു ജോലിയായി കാണുന്നതാണ് ആദ്യത്തെ തെറ്റ്. ചെയ്യുന്ന പ്രവർത്തിയെ ഇഷ്ടപ്പെട്ടാൽ മാത്രമേ പൂർണ്ണ മനസ്സോടെ, സംതൃപ്തിയോടെ ആ ജോലിയിൽ ഏർപ്പെടുവാൻ കഴിയുകയുള്ളു. ഇഷ്ടമല്ലാത്ത ഒരു തൊഴിൽ ചെയ്യേണ്ടി വരുന്നതിനോളം ഒരു ദുരനുഭവം തന്നെയില്ല എന്ന് പറയാം. സമ്മർദ്ദങ്ങൾ അനുഭവപ്പെടാത്ത ജോലി ചെയ്യുവാനും മാനസിക പിരിമുറുക്കങ്ങളിലാത്തതിനാൽ തന്നെ ചെയ്യേണ്ട ജോലികൾ സമയത്ത് ചെയ്ത്തീർക്കുവാനും കഴിയുന്നു.

പണി മാത്രം പോരാ!

എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ താത്പര്യം കുറയ്ക്കുകയും, സമ്മർദ്ദമുണ്ടാകുകയും ചെയ്യും. ആയതിനാൽ തന്നെ ചെറിയ ബ്രേക്കുകൾ എടുക്കുക. കാര്യക്ഷമമായി കുറച്ച് നേരം ജോലി ചെയ്തതിനു ശേഷം കുറച്ചു നേരം വെറുതെ ഇരിക്കുകയോ, മനസ്സിനിഷ്ടപ്പെട്ട മറ്റേതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യുന്നത് വഴി, നമ്മയുടെ മനസ്സിന് ഉന്മേഷം പകരാനും, പിന്നീട് പ്രചോദനത്തോടെ ജോലി തുടരാനും സാധിക്കും.

സ്വയം നിയന്ത്രിക്കാൻ പഠിക്കൂ

മാറ്റാൻ സാധിക്കാത്ത ഒന്നിനെയോർത്ത് വിഷമിക്കുകയോ, സമയം പാഴാക്കുകയോ ചെയ്യുകയേ അരുത്. വികാരവിചാരങ്ങളിൽ ഒരു നിയന്ത്രണം ഉണ്ടാകുന്നത് എപ്പോഴും വളരെ നല്ലതാണ്. ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാൻ നമ്മെ ഇത് സഹായിക്കും.

പ്രോചോദനമാണല്ലോ ഓരോ നാളും മുന്നോട്ടു പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അതില്ലെങ്കിൽ പിന്നെ എന്ത് ജീവിതം?

Also Read: ജോലി സമ്മർദ്ദം എങ്ങനെ മറികടക്കാം?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!