അർദ്ധ സൈനിക വിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് കോൺസ്റ്റബിൾ (അനിമൽ ട്രാൻസ്‌പോർട്ട്) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 85 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് സി – നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ) തസ്തികയാണിത്. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. സ്ത്രീകൾക്കും അപേക്ഷിക്കാം.

ശാരീരികക്ഷമതാ പരിശോധന, എഴുത്ത് പരിശോധന, രേഖാ പരിശോധന,വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 21,700 മുതൽ 69,100 വരെ രൂപ ശമ്പളം ലഭിക്കും. https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 100 രൂപ. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നിന്നും പ്രായം, യോഗ്യത, ഫീസ് അടയ്ക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുവാൻ 01124369482 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!