മുംബൈ നേവൽ ഡോക്യാർഡിന്റെ അപ്പ്രെന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിലായി 118 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ് ലഭിക്കും.50 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി., 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ എന്നിവയാണ് യോഗ്യത. 1997 ഏപ്രിൽ 1 നും 2004 മാർച്ച് 31നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ http://www.bharatiseva.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തിയതി നവംബർ 9.
Home VACANCIES