സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനത്തെ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ടിന് അതാത് പോളിടെക്‌നിക്കുകളില്‍ നടക്കും.
ഇടുക്കി ജില്ലയിലെ മുട്ടം, പുറപ്പുഴ, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍, പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വനിതാ പൊളിടെക്‌നിക്, കളമശ്ശേരി വനിതാ പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ ഉള്ളത്. ഒഴിവുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.
നേരത്തെ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് ഇഷ്ടപ്പെട്ട ബ്രാഞ്ച് കിട്ടാത്തവര്‍ക്ക് ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.