പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്റ് (വെറ്ററിനറി) ഒഴിവിലേക്ക് നവംബര്‍ 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി (ആനിമല്‍ ഹസ്ബന്ററി)/തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആനിമല്‍ ഹസ്ബന്ററിയില്‍ ട്രെയിനിംഗ്/ഡിപ്ലോമ, മൃഗസംരക്ഷണം, കൃത്രിമ ബീജ സങ്കലനം എന്നിവയില്‍ അറിവും പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും  പകര്‍പ്പും സഹിതം പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകണം.  ഫോണ്‍: 0467 2260632.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!