കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ സി-ഡാക്, ഐ-ലേൺ എന്നി കമ്പനികൾ നടത്തിയ ക്യാമ്പസ് റിക്രൂട്മെന്റിൽ കണ്ണൂർ യൂണിവേസിറ്റി ഐ.ടി ഡിപ്പാർട്മെന്റ്, ഐ.ടി സെന്റർ എന്നിവിടങ്ങളിലെ 30 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. സൈബർ സെക്യൂരിറ്റി, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ഡാറ്റ അനലിറ്റിക്സ് എന്നീ മേഖലകളിലുള്ള വിവിധ ഒഴിവുകളിൽ 6 ലക്ഷം രൂപ വരെ വാർഷിക ശമ്പളത്തിനാണ് വിദ്യർത്ഥികളെ തെരഞ്ഞെടുത്തത്. ഒറ്റ പ്ലേസ്‌മെന്റിൽ ഒരു ഡിപ്പാർട്മെന്റിൽ നിന്നും ഇത്രയും വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത് മികച്ച നേട്ടമാണ്. പഠന വകുപ്പിലെ മികച്ച കരിക്കുലം, ഇൻഡസ്ടറി പരിചയമുള്ള അദ്ധ്യാപകർ, മികച്ച കമ്പ്യൂട്ടിങ് സൗകര്യങ്ങൾഉള്ള ലാബുകൾ എന്നിവയാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഐ.ടി.പഠന വകുപ്പ് മേധാവി ഡോ. ശ്രീകാന്ത് അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുമെന്ന് യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് കോഓർഡിനേറ്റർ ശ്രീ.അനീഷ് കുമാർ കെ പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!