ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിലും ആയി 106 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 28 മുതൽ തുടങ്ങുന്ന കമ്പൈൻഡ് ജിയോ സയൻറിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ 2019 മുഖേനയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 16. ഓൺലൈൻ അപേക്ഷ പിൻവലിക്കാനും ഇത്തവണ അവസരമുണ്ട്. ഏപ്രിൽ 23 മുതൽ 30 വരെ അപേക്ഷ പിൻവലിക്കാം. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.