Reshmi Thamban

Reshmi Thamban
Sub Editor, Nownext

ഷോർട്ട് ഫിലിമുകളാണ് ഇന്നത്തെ ചലച്ചിത്ര മേഖലയിലെ താരങ്ങൾ. നല്ല നല്ല കഥകളുള്ള, ആശയങ്ങൾ പങ്കുവെക്കുന്ന ഷോർട്ട് ഫിലിമുകൾ ഇന്ന് ഒരുപാടുണ്ടാവുന്നുണ്ട്. മൂന്നും നാലും മണിക്കൂറുകൾ കഥ പറഞ്ഞാൽ മാത്രമേ സിനിമയാവൂ എന്ന കൺസെപ്റ്റ് ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് രംഗപ്രവേശനം ചെയ്തവയാണ് ഈ ഷോർട്ട് ഫിലിമുകൾ. അഞ്ച് മിനുട്ടിലും 10 മിനുട്ടിലും 1 മണിക്കൂറിലും ഒക്കെ കഥ പറയാം, പക്ഷെ കഥ ഉണ്ടാവണം എന്ന് മാത്രം. നല്ല കഥകളുണ്ടെങ്കിൽ ഷോർട്സ് ആയാലും ഫീച്ചർ സ്റ്റോറികളായാലും സീരിയലുകളായാലും കാഴ്ചക്കാരുണ്ടാവും. 

പക്ഷെ എവിടെയാവും ഇത്തരത്തിൽ നിർമിക്കപ്പെടുന്ന ഷോർട്ട് ഫിലിമുകൾ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ടാവുക? അവയ്ക്ക് എല്ലാത്തിനും ആവിശ്യമായ റെക്കഗ്നിഷൻ കിട്ടുന്നുണ്ടാവുമോ? പലതും ആശയങ്ങൾ ഗംഭീരമായിട്ടും എവിടെയും എത്താതെ പോകുന്നത് കഷ്ടമല്ലേ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പക്ഷെ ഒരാൾ ചിന്തിച്ചു. അദ്ദേഹത്തിന്റെ ആ ചിന്ത ഒരു സ്റ്റാർട്ടപ്പ് ആയി പരിണമിക്കുകയും ചെയ്തു. CineShorts Premiere എന്ന പേരിൽ.

Short film production

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി, സെയ്ഫ് ഹൈദർ. റേഡിയോ മിർച്ചിയിലെ തന്റെ എക്സിക്യൂട്ടീവ് പണിയും രാജിവെച്ച് നേരെ ഇറങ്ങി. അഭിനേതാവണം എന്നായിരുന്നു മോഹം. അതിന്റെ ഭാഗമായി സിനിമകൾ എന്ത് വില കൊടുത്തും കാണാൻ തുടങ്ങി, ഒപ്പം തന്നെ ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സന്ദർശകനുമായി. അവിടെ വെച്ചാണ് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ സൈഫിനെ അലട്ടാൻ തുടങ്ങുന്നത്. എന്തെങ്കിലും ചെയ്യണം എന്നായി അടുത്ത ചിന്ത. 

അതിനായി സെയ്ഫ് ഇറങ്ങിത്തിരിച്ചു. ആദ്യത്തെ പടി ഒരു സ്ക്രീനിംഗ് ആയിരുന്നു. ഒരു ഷോർട്ട് ഫിലിം തിരഞ്ഞെടുത്ത അദ്ദേഹം അതിന്റെ സ്ക്രീനിംഗ് നടത്തി. 2019 ൽ. ആകെ ഉണ്ടായിരുന്നത് 25 -30 സീറ്റുകൾ മാത്രമായിരുന്നെങ്കിലും അത് മുഴുവൻ വിറ്റുപോയി. പിന്നീടങ്ങോട്ട് മുംബൈയിലെ പല ഇടങ്ങളിൽ CineShorts Screenings എന്ന ബാനറിൽ നിരവധി ഷോർട്ട് ഫിലിം പ്രദർശനങ്ങൾ സെയ്ഫ് നടത്തി. തന്റെ മുന്നിലേക്ക് വരുന്ന ഒരൊറ്റ ഷോർട്ട് ഫിലിമുപോലും വിടാതെ കണ്ട് അതിന്റെയൊക്കെ സംവിധായകരെ കോൺടാക്ട് ചെയ്ത് അവയൊക്കെ പ്രദർശിപ്പിക്കാൻ ആരംഭിച്ചു. അപ്പോഴേക്കും ഈ ഒരു മൂവ്മെന്റ് ഇത്തരം ഫിലിം മേക്കേഴ്സിന്റെ ഇടയിൽ ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുടെ സൃഷ്ടികൾ വേറൊരു സെറ്റ് ഓഫ് ഓഡിയെൻസിന്റെ മുന്നിലേക്ക് എത്തിച്ചേർന്നു തുടങ്ങി എന്ന് അവരുടെ സാക്ഷ്യപ്പെടുത്തലുകൾ സെയ്‌ഫിന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ പ്രചോദനമായി മാറി. 

short film

2020 ഓടെ സെയ്‌ഫിനെ തേടി ഫിലിം മേക്കേഴ്‌സ് എത്തി തുടങ്ങി. സെയ്ഫ് തന്റെ യാത്രയും തുടർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാ ആഴ്ചകളിലും അദ്ദേഹം സിനിമ പ്രദർശനങ്ങൾ നടത്തി. അപ്പോഴേക്കും സീറ്റുകളുടെ എണ്ണം 70 മുതൽ 80 വരെ എത്തി കഴിഞ്ഞിരുന്നു. പതുക്കെ ടിക്കറ്റ് നിരക്ക് 100 ൽ നിന്നും 250 ലേക്കും വളർന്നു. പ്രദർശനം വിപുലീകരിക്കും എന്ന ചിന്തയിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് പാൻഡെമിക് പിടിമുറുക്കുന്നതും, ലോകം മുഴുവൻ ലോക്ക് ഡൗണിലേക്ക് പതിക്കുന്നതും. പ്രദർശനപരിപാടികൾ അതോടെ നിർത്തിവെക്കേണ്ടി വന്നു. 

സെയ്ഫ് പിന്മാറാൻ തയ്യാറല്ലായിരുന്നു. വീണ്ടും ഫിലിം മേക്കേഴ്സിനെ ബന്ധപ്പെട്ട് യൂട്യൂബ് വഴി സിനിമകൾ പബ്ലിഷ് ചെയ്യാം എന്ന നിലയിൽ പ്രവർത്തനങ്ങൾ നടത്തി. പക്ഷെ ആ ശ്രമം പരാജയപ്പെട്ടു. ഷോർട് ഫിലിം ഫെസ്റ്റിവലുകളിൽ മത്സരിക്കാനായി തയ്യാറാക്കിയ സിനിമകളൊന്നും യൂട്യൂബ് പോലുള്ള തുറന്ന പ്ലാറ്റുഫോമുകളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന നിലപാട് ഫിലിം മേക്കേഴ്‌സ് എടുത്തതായിരുന്നു കാരണം. ലോക്ക് ഡൌൺ സമയത്ത് ഷോർട്ട് ഫിലിമുകൾ ധാരാളമായി തന്നെ ഇറങ്ങി. അവയൊക്കെ മികച്ച പ്രതികരണവും നേടി. ഓ ടി ടി പ്ലാറ്റുഫോമുകൾ കൂടുതൽ സ്വീകാര്യമായി മാറിയ സമയം കൂടിയായിരുന്നു അത്. സെയ്ഫ് തന്റെ കുഞ്ഞ് കളികൾ അവസാനിപ്പിച്ച് നേരെ വലിയ വലിയ ഇത്തരം ഓ ടി ടി പ്ലാറ്റുഫോമുകളെ ലക്ഷ്യം വെച്ച് നീങ്ങി. ഒരുപാട് കഷ്ടപ്പെട്ടിട്ടായാലും ഫലമുണ്ടായി. 

ott platform- cine short premiere

ഹം​ഗാമയുടെ ഓ ടി ടി പ്ലാറ്റ്‌ഫോമിൽ സെയ്‌ഫിന്റെ ലൈബ്രറിയിൽ നിന്നും സെലക്ട് ചെയ്ത രണ്ട് മൂന്ന് ഷോർട് ഫിലിമുകൾ പ്രദർശിപ്പിച്ചു. അത് വഴിത്തിരിവായി. CineShorts Premeire അതോടെ ജനകീയമായി. ഇന്ന് 108 ഓളം ഷോർട് ഫിലിമുകളുടെ റൈറ്റ്സ് CineShorts Premeire ന് ഉണ്ട്. ഹം​ഗാമയിൽ 75 ഉം, എം എക്‌സ് പ്ലെയറിൽ 100 ഉം, ഡിസ്നി ഹോട്ട്സ്റ്റാറിൽ 45 ഉം ഷോർട് ഫിലിമുകൾ CineShorts Premeire ന്റേതായി ഇപ്പോൾ ഓടുന്നുണ്ട്.CineShorts Premiere ന്റെ ഷോർട്ട് ഫിലിമായ ലാസ്റ്റ് ലെറ്റർ എയർ ഇന്ത്യ വിമാനങ്ങളിൽ ഇപ്പോൾ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഷോർട് ഫിലിം മാർക്കെറ്റ് വളരെ ബഡ്ജറ്റെഡ് ആയത് കൊണ്ട് തന്നെ സിനിമകൾ പ്രദർശിപ്പിക്കാനോ അതേപോലെ തന്നെ അത് ഏറ്റെടുക്കാനോ പണം നൽകാറോ വാങ്ങാറോ ഇല്ല എന്നാണ് സെയ്ഫ് പറയുന്നത്. സിനിമകൾ കണ്ടെത്തി തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനു പകരം ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ പ്രദർശിപ്പിക്കുന്നു എങ്കിലും യഥാർത്ഥത്തിൽ ഒരു ഡിസ്ട്രിബൂഷൻ കമ്പനിയുടെ പണി തന്നെയാണ് സെയ്‌ഫിന്റെ CineShorts Premeire ഉം ചെയ്യുന്നത്. 

Last letter screening in air India

ഇത്തരത്തിൽ സിനിമകൾ നേടുന്ന വരുമാനത്തിന്റെ 40 മുതൽ 50 ശതമാനം വരെ ഭാഗം CineShorts Premeire നു ലഭിക്കും. തങ്ങളുടെ സൃഷ്ടികൾ കൈമാറുന്ന ഫിലിം മേക്കേഴ്സിന് അറിയാം എങ്ങനെയും അവരുടെ സിനിമകൾ ഒരു ഡിജിറ്റൽ പ്ലാറ്റഫോമിൽ പ്രദർശിപ്പിക്കപ്പെടും എന്നുള്ളത്. ആ ഒരു വിശ്വാസമാണ് CineShorts Premeire അടിത്തറ എന്നാണ് സെയ്ഫ് പറയുന്നത്. 

സെയ്ഫ് ഹൈദറിന്റേത് നല്ലൊരു മൂവ്മെന്റ് ആണല്ലേ? ആരുമറിയാതെ പോകുമായിരുന്ന എത്രയെത്ര നല്ല സിനിമകളെയാണ് അയാൾ മെയിൻ സ്ട്രീമിലേക്കെത്തിച്ചത്. Winding Up, Midnight Mirror, The Good Wife, Unfiltered Love, Last Letter, Kathi Pe Ghoda, and A Day In Winter എന്നിവ ഉദാഹരണം. ഇത്തരത്തിൽ വളർന്നുവരുന്ന കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ മികച്ച വേദികളിൽ ഷോകേസ് ചെയ്യാൻ CineShorts Premeire തീർച്ചയായും നല്ലൊരു അവസരമാണ്.