സൗത്ത് സെന്‍ട്രല്‍ റെയില്‍വെയില്‍ 4103 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍. 50 ശതമാനം മാര്‍ക്കോടെ പത്താം ക്‌ളാസ്സും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 15-24; 2018 ജൂണ്‍ 18 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

എസി മെക്കാനിക്ക്-249, കാര്‍പന്റര്‍-16, ഡീസല്‍ മെക്കാനിക്ക്-640, ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്-18, ഇലക്ട്രീഷ്യന്‍-871, ഇലക്ട്രോണിക് മെക്കാനിക്ക്-102, ഫിറ്റര്‍-1460, മെഷീനിസ്റ്റ്-74, എം.എം.ഡബ്‌ള്യൂ-24, എം.എം.ടി.എം.-12, പെയിന്റര്‍-40, വെല്‍ഡര്‍-597 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിജ്ഞാപനം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ www.scr.indianrailways.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം രണ്ട് ഫോട്ടോയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം The Deputy Chief Personal officer / A&R/ SCR, RRC ,1st Floor, C Block, Rail Nilayam, Secunderabad 500025 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!