Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

സ്വർണ നിറത്തിൽ ഒരു ഫൂട്ബോൾ, പേര് ‘ബാലൻ ഡി ഓർ’. ഇതാണ് ഫുട്ബോളിലെ പരമോന്നത ബഹുമതി. ഏഴ് തവണ നേടി മെസിയും 5 തവണ നേടി റൊണാൾഡോയും ലോകത്തെ മികച്ച കാല്പന്തുകളിക്കാരായി റെക്കോർഡ് സൃഷ്ടിച്ചതും ഇതേ ബാലൻ ഡി ഓറിലൂടെയാണ്. ഈ വർഷത്തെ ബാലൻ ഡി ഓർ നു പക്ഷെ ഒരുപാടെന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആദ്യമായി എൻ എഫ് ടി കളക്‌ഷൻ അവതരിപ്പിച്ചത് മുതൽ വർഷങ്ങളായി തുടർന്നുപോരുന്ന ബാലൻ ഡി ഓർ പ്രഖ്യാപന രീതികൾ വരെ മാറ്റി, അടിമുടി മാറ്റങ്ങൾക്കാണ് ഫൂട്ബോൾ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 2021 ൽ മെസി ഏഴാം തവണയും ബാലൻ ഡി ഓർ നേടിയത് വലിയ വിവാദങ്ങൾക്കായിരുന്നു തിരി കൊളുത്തിയത്. ബാലൻ ഡി ഓർ ബയാസ്ഡ് ആണ്, ഒട്ടും ഫെയർ അല്ല എന്നുള്ള വിമർശനങ്ങൾ രൂക്ഷമായതോടെ സംഘാടകരായ ഫ്രഞ്ച് ന്യൂസ് മാഗസിൻ ഫ്രാൻസ് ഫുട്ബോൾ ന് അവാർഡിന്റെ നിയമാവലിയിലടക്കം മാറ്റം വരുത്തുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. 

Ballon d'Or

ഈ വർഷത്തെ വളരെ പ്രത്യേകതകൾ നിറഞ്ഞ ബാലൻ ഡി ഓർ കരസ്ഥമാക്കിയ പുരുഷ ഫൂട്ബോൾ താരം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ്. ബാർസിലോണ വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസി വനിതാ ബാലൻ ഡി ഓർ ഉം സ്വന്തമാക്കി. മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയതിന്റെ ആദ്യ തെളിവ് പുരസ്‌കാരം പ്രഖ്യാപിച്ച സമയം തന്നെയാണ്. സാധാരണ ഡിസംബറിലോ, ജനുവരിയിലോ പ്രഖ്യാപിക്കാറുള്ള ബാലൻ ഡി ഓർ ഇത്തവണ ഒക്ടോബറിൽ പ്രഖ്യാപിച്ചു. 

അതിനു കാരണമുണ്ട്. ഇനി മുതൽ അങ്ങോട്ട് ഒരു കലണ്ടർ വർഷമായിരിക്കില്ല, ബാലൻ ഡി ഓർ പുരസ്കാരത്തിന്റെ  കാലയളവ്, പകരം യൂറോപ്യൻ സീസൺ ആയിരിക്കും, സീസണിലെ മികച്ച പെർഫോമർക്കായിരിക്കും അവാർഡ് ലഭിക്കുക. ഖത്തർ ലോകകപ്പ് പുതിയ സീസണിൽ ഉൾപ്പെടുത്തി അടുത്ത ബാലൻ ഡി ഓർ പ്രഖ്യാപന സമയത്ത് പരിഗണിക്കും. മുൻകാലങ്ങളിൽ ബാലൻ ഡി ഓർ പ്രഖ്യാപിക്കുമ്പോൾ കളിക്കാരുടെ ആ ഒരു വർഷത്തെ പ്രകടനവും അതിനോടൊപ്പം തന്നെ മുൻ വർഷങ്ങളിലെ മികച്ച പെർഫോമൻസും കൂടി കണക്കിലെടുത്തിരുന്നു. ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടാൻ മെസിയെ തുണച്ച ഫാക്ടറും ഇത് തന്നെ. പക്ഷെ ഇനി അതുണ്ടാവില്ല. നേടിയ കിരീടങ്ങൾക്കും യാതൊരു റോളുമുണ്ടാവില്ല. സീസണിലെ വ്യക്തിഗത മികവിന് ആയിരിക്കും അവാർഡ് ലഭിക്കുക. കരീം ബെൻസേമയ്ക്ക് ബാലൻ ഡി ഓർ ലഭിച്ചതും ഈ ഒരു അടിസ്ഥാനത്തിൽ തന്നെയാണ്. 

kareem benzema

2005 നു ശേഷം ആദ്യമായി, മെസ്സി ഇല്ലാത്ത ഏക പരിഗണന പട്ടികയും ഈ വർഷത്തേത് ആയിരുന്നു. മെസിയും റൊണാൾഡോയും മാറി മാറി ബാലൻ ഡി ഓർ നേടിക്കൊണ്ടിരുന്ന പതിവിനാണ് ഇതോടെ അന്ത്യമായത്. നോമിനേറ്റ് ചെയ്യുന്ന ജേർണലിസ്റ്റുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ 100 റാങ്കിലുള്ള രാജ്യങ്ങളിൽ നിന്നുള്ള ജേർണലിസ്റ്റുകളാണ് നോമിനേഷനിൽ പങ്കെടുത്തത്. ഫൈനൽ വോട്ടിങ് പൂളിൽ 170 ജേർണലിസ്റ്റുകൾ ആയിരുന്നു മുൻപ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് 100 പേരാക്കി ചുരുക്കിയിരുന്നു. 

ഏറ്റവും വലിയ പ്രത്യേകത, ബാലൻ ഡി ഓർ വെബ് 3 ടെക്നോളജി രംഗത്തേക്കുള്ള ചുവടുവെപ്പ് കൂടി നടത്തിക്കഴിഞ്ഞു എന്നുള്ളതാണ്. ഫ്രാൻസ് ഫുട്ബോൾ മാഗസിനും ലെക്വിപ്പും ചേർന്ന്, ബാലൻ ഡി ഓർ എൻ എഫ് ടി കളക്ഷൻ അവതരിപ്പിച്ചുകൊണ്ട് നിർണായക മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് സൗജന്യമായി നൽകുന്നതോടൊപ്പം എൻ എഫ് ടി ആക്കി മാറ്റിയ ബാലൻ ഡി ഓർ പൈറേറ്റുകൾ പബ്ലിക്കിന് വാങ്ങാനും അവസരമൊരുക്കുന്നുണ്ട്. ബാലൻ ഡി ഓറിന്റെ ബേസ് ഉണ്ടാക്കിയിരിക്കുന്ന പ്രത്യേക തരം ഓർ ആണ് പൈറേറ്റുകൾ. 66 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഒരു ഗോൾഡ് സെറ്റ് കോമെറ്റിൽ നിന്നും ഇൻസ്പയേഡ് ആയിട്ടാണത്രെ ബാലൻ ഡി ഓർ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അതിന്റെ ബേസ് രൂപപ്പെടുത്തിയിട്ടുള്ള കല്ലുകൾ എക്സ്ട്രാക്റ്റ് ചെയ്ത് ശേഷം അതിനെ ഡിജിറ്റലൈസ് ചെയ്ത് എൻ എഫ് ടി ആക്കി മാറ്റിയപ്പോൾ സ്വീകാര്യത ലഭിക്കുന്നതും. ഒക്ടോബർ 23 ന് ആണ് ബാലൻ ഡി ഓർ എൻ എഫ് ടി വില്പന ആരംഭിക്കുന്നത്. ഇനി എൻ എഫ് ടി എന്താണെന്ന് സംശയം ഉള്ളവർക്ക് വേണ്ടി അതിനെക്കുറിച്ചുള്ള ഒരു വിശദമായ വീഡിയോ തന്നെ ചെയ്തിട്ടുണ്ട്, അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. 

വമ്പൻ മാറ്റങ്ങളുമായാണ് ഇനിയങ്ങോട്ട് ബാലൻ ഡി ഓർ അരങ്ങിലേക്കെത്തുക. ജഡ്ജിങ് പെർഫെക്റ്റ് അല്ല, യുക്തിക്ക് യോജിച്ചതല്ല, ക്ലബുകളെയും ആളുകളെയും നോക്കിയാണ് അവാർഡ് കൊടുക്കുന്നത് തുടങ്ങിയ വിമർശനങ്ങളെല്ലാം മറികടന്നുകൊണ്ട് ബാലൻ ഡി ഓർ ഇനിയും ഒരുപാട് കഴിവുള്ള താരങ്ങളെ തേടിയെത്തും.