• പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 സെപ്റ്റംബറിൽ നടത്തിയ പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ നിശ്ചിത ഫീസു സഹിതം, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ മൂന്നിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി എ എം എസ്സ് ഡിഗ്രി പരീക്ഷാഫലം

2022 ജൂണിൽ നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2012 സ്കീം) പരീക്ഷാഫലം, സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് I (2010 സ്കീം) സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ നിശ്ചിത ഫീസു സഹിതം, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ മൂന്നിനകം അപേക്ഷിക്കേണ്ടതാണ്.