അന്റാർട്ടിക്കയിലെ ഐസിനെക്കുറിച്ച് കേട്ടിട്ടല്ലേയുള്ളു? അന്റാർട്ടിക്കയിലെ ഐസ് പാളികൾക്ക്  എത്ര കനമുണ്ടെന്ന് അറിയോ? ഒരാൾ പൊക്കം? രണ്ടാൾ പൊക്കം? എന്നാൽ കേട്ടോ… 1 മൈൽ. അതായത് 1.6 കിലോമീറ്റർ. ഇനി അത്രേം ഐസ് മുഴുവൻ മെൽറ്റ് ആയാൽ എന്ത് സംഭവിക്കും? കടൽ വെള്ളം 60 മീറ്റർ ഉയരും. അടിക്കണക്കിൽ പറഞ്ഞാൽ 200 അടി.

2004 ലെ സുനാമി ഓർമയില്ലേ. അത് 30 അടി ഉയരത്തിലാണ് ആഞ്ഞ് വീശിയത്. അതിന്റെ രണ്ടിരട്ടി വരും അന്റാർട്ടിക്കയിലെ ഐസ് മെൽറ്റായാൽ ഉണ്ടാവാൻ പോകുന്ന വെള്ളപ്പൊക്കം. പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ആഗോളതാപനം മൂലം ലോകത്തെ ഐസ് ഡെപ്പോസിറ്റ് പതുക്കെ പതുക്കെ മെൽറ്റ് ആയി തുടങ്ങിയിട്ടുണ്ട് എന്നും ചൂട് കൂടുന്നതിന് അനുസരിച്ച് അതിന്റെ തോത് കൂടിവരുന്നുണ്ട് എന്നും, അതുമൂലം ഹിമക്കരടിയെപോലുള്ള പല ജീവജാലങ്ങളും ഭീഷണി നേരിടുന്നു എന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അന്റാർട്ടിക്കയുടെ ഏതാണ്ട് 98 % വും ഐസ് ആണ്. ഭൂമിയിലെ അകെ ശുദ്ധജലത്തിന്റെ 70% അതിനടിയിലുമാണ്. അവസ്ഥ ഭീകരമാണെന്ന് പ്രത്യേകിച്ച് എടുത്ത് പറയണ്ടല്ലോ അല്ലേ?