തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയിലോ, കൗണ്‍സിലിംഗിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പുകളും സഹിതം 29ന് ഉച്ചക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ ചേമ്ബറില്‍ അഭിമുഖത്തിനെത്തണം.

Home VACANCIES