2018-19 വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷത്തെ നീറ്റ്/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ സൗജന്യ പരീശീലനം നല്‍കും. താമസ, ഭക്ഷണ സൗകര്യമുണ്ട്.

താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ എന്നിവ ഈ മാസം 31ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04735 227703.