നാല് സർക്കാർ ലോ കോളേജുകളിലെയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ജൂലൈ 6 വരെ അപേക്ഷിക്കാം. കേരള ഹയർ സെക്കൻഡറി പരീക്ഷയിൽ തതുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സാമൂഹ്യമായി വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന (എസ്.ഇ.ബി.സി.) വിഭാഗങ്ങൾക്ക് 42 ശതമാനം മാർക്കും എസ്.സി., എസ്.ടി. വിഭാഗത്തിന് 40 ശതമാനം മാർക്കും മതിയാകും.

2018 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ജൂലൈ 29ന് പരീക്ഷ നടക്കും. ജൂലൈ 6 വരെ പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്‌പെക്ടസും വിജ്ഞാപനവും www.cee-kerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!